Friday, 7 October, 2011

ഇസ്ലാം പാഠശാല കാലത്തിന്റെ അനിവാര്യത - ഇ.ടി.മുഹമ്മദ് ബഷീര്‍ആലുവ: വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്ത് മാധ്യമങ്ങളില്‍ ഇസ്ലാമിനെ സംബന്ധിച്ച വിഷയങ്ങള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നുണ്ടെങ്കിലും അതില്‍ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കുന്നത് ശ്രമകരമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇസ്ലാമിന്റെ പേരില്‍ നിരവധ വെബ്സൈറ്റുകളുണ്ട്. പക്ഷേ, പലതിലും ലഭിക്കുന്നത് തെറ്റായ വിവരങ്ങള്‍. ഇത്തരം സൈറ്റുകള്‍ തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ കാലത്തിന്റെ ആവശ്യകതയാണ് ഇസ്ലാം പാഠശാല ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തിലെ സമ്പൂര്‍ണ ഇസ്ലാമിക വെബ്സൈറ്റായ ഇസ്ലാം പാഠശാല (www.islampadasala.com) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ചടി സാഹിത്യങ്ങളില്‍ ഇസ്ലാമിക പ്രാതിനിധ്യം കണ്ടെത്തുക പ്രയാസമായിരുന്നു. കാലം പുരോഗമിച്ചതോടെ ആ നില മാറി. ഇന്ന് എണ്ണപ്പെരുപ്പത്തിനിടെ ശരിയും വ്യാജനും തിരിച്ചറിയാനാണ് പ്രയാസം - ഇ.ടി. കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ആരെന്ന് സഹോദര വിഭാഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കേണ്ടത് ബഹുസ്വര സമൂഹത്തില്‍ ഓരോ വിഭാഗത്തിന്റെയും ബാധ്യതയാണെന്നും ഇസ്ലാമിനെക്കുറിച്ചറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ തുറന്ന വാതിലാണ് ഈ വെബ്സൈറ്റെന്നും ഇസ്ലാം പാഠശാലയുടെ അനുബന്ധസൈറ്റായ ഖുര്‍ആന്‍ പാഠശാല ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു.
ചാലക്കല്‍ അസ്ഹറുല്‍ ഉലൂം ഇസ്ലാമിക് കോളജില്‍ നടന്ന പരിപാടിയില്‍ അസ്ഹറുല്‍ ഉലൂം ചാരിറ്റബില്‍ ട്രസ്റ് ചെയര്‍മാന്‍ എം.എ.മൂസ അധ്യക്ഷത വഹിച്ചു.
മറ്റ് അനുബന്ധ സൈറ്റുകളായ ഹജ്ജ് പാഠശാല അന്‍വര്‍ സാദാത്ത് എം.എല്‍.എ(ആലുവ)യും അറബി പാഠശാല പുല്ലേപ്പടി സലഫി മസ്ജിദ് ഇമാം സ്വലാഹുദ്ദീന്‍ മദനിയും വനിതാ പാഠശാല കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ടി.പി.ജമീലയും ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ അംഗം കെ.കെ.അബൂബക്കര്‍, കീഴ്മാട് ഡോണ്‍ ബോസ്കോ കോളേജ് ഡയറക്്ടര്‍ ഡോ. അലക്സ് കളത്തില്‍ക്കാട്ടില്‍, ഡി.കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, കൊയിലാണ്ടി ബദരിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ.യൂസുഫ് നദ്വി, കേരള സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാന്‍, ഫോറം ഫോര്‍ ഫെയ്ത് ആന്‍ഡ് ഫ്രട്ടേണിറ്റി ചെയര്‍മാന്‍ കെ.വി.മുഹമ്മദ് സക്കീര്‍, ഇന്‍ഫോ മാധ്യമം എഡിറ്റര്‍ വി.കെ.അബ്ദു, പെരുമ്പാവൂര്‍ മക്കാ മസ്ജിദ് ഇമാം കെ.എ.യൂസഫ് ഉമരി, സി.എച്ച് അബ്ദുറഹീം, ഡോ.കെ.കെ.ഉസ്മാന്‍,കെ.എ.മുഹ്യിദ്ദീന്‍ മദനി, വി.എ.ഇബ്രാഹിംകുട്ടി, കുഞ്ഞുമുഹമ്മദ് പുലവത്ത്, ശക്കീര്‍ മുഹമ്മദ് നദ്വി, കെ.എം.അഷ്റഫ്, റഷാദ് ആലുവ എന്നിവര്‍ സംസാരിച്ചു.
ഇസ്ലാം പാഠശാല ചീഫ് കോ ഓഡിനേറ്റര്‍ റഷാദ് ആലുവക്ക് ടി.ആരിഫലി ഉപഹാരം നല്‍കി. കലൂര്‍ ദഅ്വ മസ്ജിദ് ഇമാം ബഷീര്‍ മുഹ്യിദ്ദീന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ഇസ്ലാം പാഠശാല ചെയര്‍മാന്‍ പി.കെ.മുഹമ്മദ് സ്വാഗതവും എഡിറ്റര്‍ അബ്ദുല്‍ ഹഫീദ് നദ്വി നന്ദിയും പറഞ്ഞു.

Friday, 14 January, 2011

about islam padasala islamic web site

‘Islam Padasala’(islampadasala.net) is a Malayalam website, introduces Islam very comprehensively in Malayalam language. This website is managed by Azharul uloom Islamic complex, Aluva, Kerala.Azharul uloom is a famous islamic institution in central kerala,founded by world renowned islamic scholar Dr.muhiadeen Alwaye.You can get more informations about Dr.muhiadeen Alwaye from this link http://mohiaddinalwaye.com/html/life_history.html . In this website there are facilities for clearing doubts about Islam and learning Arabic and Urdu languages. In our website there is a special programme for learning Quran deeply called ‘Fahmul Quran’.It will also handle almost all topics related to Islam. We hope that this site will be extremely helpful for all who know Malayalam language including women and children.We hope that in future we can make this web site available in English language also.

Visit:http://islampadasala.blogspot.com/

Sunday, 12 December, 2010

ഇസ്ലാം പാഠശാല ഓഫീസ് ഉദ്ഘാടനംആലുവ: ' ഇസ്ലാം പാഠശാല ' ഇസ്ലാമിക് വെബ്സൈറ്റിന്റെ ഓഫീസ് ഉദ്ഘാടനം അസ്ഹറുല്‍ ഉലൂം ഇസ്ലാമിക് കോംപ്ളക്സില്‍ വെച്ച് നടന്നു. സിജി ദുബൈ ഡയറക്ടറും സ്പെക് കണ്‍സഷന്‍ കമ്പനി എം.ഡിയുമായ സിറാജ് ഹസന്‍ എഞ്ചിനീയര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഇസ്ലാമുമായി ബന്ധപ്പെട്ട ഏതുവിഷയത്തിലും അവലംബിക്കാന്‍ കഴിയുന്നതോടൊപ്പം ഖുര്‍ആന്‍, അറബി ഭാഷ, ഉര്‍ദു ഭാഷ എന്നിവ ഓണ്‍ലൈനായി പഠിക്കുവാനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ മലയാള വെബ്സൈറ്റ് താമസിയാതെതന്നെ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഉദ്ഘാടന ശേഷം നടന്ന പൊതുയോഗത്തില്‍ അസ്ഹര്‍ ചാരിറ്റബിള്‍ ട്രസ്ററ് ചെയര്‍മാന്‍ മുസക്കുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. വെബ്സൈറ്റ് ഡയറക്ടര്‍ എം.എം.അബ്ദുര്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു. വെബ്സൈറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ റഷാദ് ആലുവ സൈറ്റിനെ പരിചയപ്പെടുത്തി. ഉദ്ഘാടകന്‍ സിറാജ് ഹസന്‍ എഞ്ചിനീയര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി.എം.ഇബ്രാഹിം കുട്ടി, വെബ്സൈറ്റ് ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹഫീള് കൊച്ചി, അസ്ഹര്‍ ഉലൂം ഇസ്്ലാമിക് കോംപ്ളക്സ് വൈസ് പ്രിന്‍സിപ്പാള്‍ അഷറഫലി അസ്ഹരി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.മുനീബ് ഹുസൈന്‍ ഖുര്‍ആനില്‍ നിന്നും കോളേജ് ഡയറക്ടര്‍ അബ്ദുര്‍റഷീദ് മദീനി സമാപനവും നടത്തി.

Friday, 5 March, 2010

ഇസ്ലാം പാഠശാല . കോം

വിവരവും വിജ്ഞാനവും സാങ്കേതിക വിദ്യയുടെ ഉടയാടകളണിഞ്ഞു മുന്നോട്ടു പോകുന്ന കാലം. ടെക്നോളജിയുടെ സാധ്യതകള് സങ്കല്പ്പാതീതമായി വികസിക്കുകയും വിവര വിനിമയത്തിന് നൂതനമായ വഴികള് വെട്ടിതുറക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ആശയ പ്രചരണത്തിനുള്ള ശക്തമായ മാധ്യമമായി മാറിയിരിക്കുകയാണ് ഇന്റെര്നെറ്റ് . അതിന്റെ സാധ്യതകള് അപരിമേയമത്രെ. അതേ സമയം സകല വിധ തിന്മകളുടെയും വിളനിലമായിക്കൊണ്ടിരിക്കുന്ന ഈ മാധ്യമം ഇസ്ലാമിനെതിരെയുള്ള കുപ്രചരണങ്ങളുടെ ഏറ്റവും വലിയ ആയുധമായി മാറിയിരിക്കുന്നു എന്നതാണ് ഏറെ ദുഖകരം.
ഇസ്ലാമിനെക്കുറിച്ചുള്ള വെബ് സൈറ്റുകള് ഇന്റെര്നെറ്റില് ലഭ്യമാണെങ്കിലും അവയില് പലതും അപൂര്ണമോ വ്യാജമോ ആണ്. മലയാളത്തിലാണെങ്കില് ഇസ്ലാമിനെ പൂര്ണരൂപത്തില് പരിജയപ്പെടുത്തുന്ന സൈറ്റുകള് വളരെ വിരളമാണ്. എന്നല്ല തീരെ ഇല്ലാ എന്നുതന്നെ പറയാം. എന്നാല് ഇന്റെര്നെറ്റുമായി ബന്ധപ്പെടുന്ന പുതിയ തലമുറയിലെ ധാരാളമാളുകള് തുറന്ന മനസോടുകൂടി ഇസ്ലാമിനെ തേടിക്കൊണ്ടിരിക്കുന്നു. ഇവിടെ നമുക്ക് മാറിനില്ക്കാന് കഴിയില്ല. കാലോചിതമായി ലോകത്തിന്റെ മുന്നില് ഇസ്ലാമിനെ സമര്പ്പിക്കേണ്ടത് ഓരോ മുസ്ലീമിന്റെയും ബാധ്യതയാണ്.
ഈ യൊരു പശ്ചാത്തലത്തില് സൈബര് മേഖലയിലെ സാധ്യതകളെ മുന്നില് കണ്ടുകൊണ്ട് ഇസ്ലാം പാഠശാല എന്ന പേരില് ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു ഇസ്ലാമിക് വെബ്സൈറ്റിന് രൂപം നല്കുകയാണ്. ഇതിന്റെ നിര്മാണം പൂര്ത്തിയായാല് ഇരുട്ടില് തപ്പുന്ന അനേകായിരങ്ങള്ക്ക് വെളിച്ചം കാണിച്ചുകൊടുക്കാന് നമുക്ക് സാധിക്കും (ഇന്ശാഅല്ലാഹ്). അല്ലാഹുവിന്റെ അടുക്കല് അളവറ്റ പ്രതിഫലം ലഭിക്കുന്ന ഈ മഹാ സംരംഭത്തിന് നിങ്ങളുടെ സഹകരണവും പ്രാര്ത്ഥനയും ഞങ്ങള് പ്രതീക്ഷിക്കുന്നു.

സൈറ്റിന്റെ സവിശേഷതകള്‍

1. മലയാള ഭാഷയില്‍ ഇസ്ലാമിനെ സമ്പൂര്‍ണമായി പരിചയപ്പെടുത്തുന്നു.
സാധരണക്കാരനും വളരെ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായകമായ ഭാഷാ ശൈലിയിലുളള പഠനങ്ങളും ലേഖനങ്ങളും.
2. ഇസ്ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രമുഖ പണ്ഡിതര്‍ മറുപടി നല്‍കുന്നു.
3. ലോകത്തെ ഇസ്ലാമിക ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈവ് ഇസ്ലാമിക് ന്യൂസ് സംവിധാനം
4. ഖുര്‍ആന്‍ വ്യാഖ്യാനസഹിതം പഠിക്കാന്‍ സഹായകമായിട്ടുള്ള ഓണ്‍ലൈന്‍ ഖുര്‍ആന്‍ സ്റഡീസെന്റര്‍.
ഓരോ ആഴ്ചയിലും കലൂര്‍ ദഅ്വാ മസ്ജിദ് ഇമാം ബഷീര്‍ മുഹ്യുദ്ദീന്‍ നയിക്കുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ സ്റഡീ ക്ളാസുകള്‍.
5. ഇസ്ലാമുമായി ബന്ധപ്പെട്ട ഓരോ വിഷയത്തെയും വ്യക്തമായി നിര്‍വചിക്കുന്ന വിശദമായ കുറിപ്പുകള്‍.
കൂടുതല്‍ വായനക്ക് സഹായകമാകുന്ന മലയാള പുസ്തകങ്ങളും നൂറുകണക്കിന് പഠനങ്ങളും ലേഖനങ്ങളും.
പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍, വീഡിയോക്ളിപ്പുകള്‍, ഓഡിയോ പ്രഭാഷണങ്ങള്‍, ഫോട്ടോസ്, സോഫ്റ്റ് വെയറുകള്‍, പ്രസന്റേഷന്‍സ്, വിശ്വാസയോഗ്യമായ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍.
6. വെബ്സൈറ്റിലെ ഇസ്ലാമുമായി ബന്ധപ്പെട്ട മുഴുവന്‍ പദങ്ങളും മലയാളത്തില്‍ സര്‍ച്ച് ചെയ്യുവാനുള്ള സൌകര്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ അറിയാത്തവര്‍ക്ക് മലയാള കീ ബോര്‍ഡ്.
7. സക്കാത്ത് അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന നൂതനപ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം നിര്‍ദേശിക്കുന്നു.
8. സാധാരണക്കാര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മലയാളത്തിലെ ആദ്യ സക്കാത്ത് , അനന്തരാവകാശ സോഫ്റ്റുവെയര്‍.
9. അറബി ഉര്‍ദു തുടങ്ങിയ ഭാഷകള്‍ വളരെ എളുപ്പത്തില്‍ പഠിക്കാന്‍ സഹായകമായിട്ടുള്ള ഓണ്‍ലൈന്‍ ഭാഷാപാഠശാലകള്‍.
ഓരോ പാഠഭാഗങ്ങളുടെയും നോട്ടുകളും വീഡിയോ ക്ളാസ്റൂമുകളും.
ഭാഷാപഠനത്തിന് സഹായകമായിട്ടുള്ള പ്രസന്റേഷനുകള്‍, വീഡിയോ ക്ളിപ്പുകള്‍, പുസ്തകങ്ങള്‍, വെബ്ലിങ്കുകള്‍…
10. ലോകത്തെ ഓരോ രാഷ്ട്രങ്ങളിലെയും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, നവോത്ഥാന സംരംഭങ്ങള്‍, അവരുടെ പ്രവര്‍ത്തനരീതി, ഘടന തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരണങ്ങള്‍.
കൂടുതല്‍ വായനക്ക് സഹായകമാകുന്ന തരത്തില്‍ പ്രസ്തുത സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, നവോത്ഥാന സംരംഭങ്ങള്‍ തുടങ്ങിയവരുടെ വെബ്സൈറ്റുകളിലേക്കുളള ലിങ്കുകള്‍.
11. കുട്ടികള്‍ക്കും വനിതകള്‍ക്കും അവരുടെ അഭിരുചിക്കനുസരിച്ചുളള പ്രത്യേക സെക്ഷനുകള്‍.
വളരെ ലളിതമായ രീതിയില്‍ ഇസ്ലാമിക അ
ധ്യാപനങ്ങള്‍ പഠിക്കാന്‍ സഹായകമായിട്ടുള്ള ഇസ്ലാമിക് ക്ളാസ് റൂമുകള്‍.
കുട്ടികള്‍ക്കായി രസകരമായ ഗൈമുകള്‍, ഇസ്ലാമിക് ക്വിസ്സ്, കാര്‍ട്ടൂണുകള്‍, വീഡിയോക്ളിപ്പുകള്‍, പുസ്തകങ്ങള്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന വനിതാ ബാല ഇ ‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏മാഗസിനുകള്‍.
മുസ്ലീം സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളും മറുപടികളും.
വിശ്വാസയോഗ്യമായ വനിതാ ബാല ഇസ്ലാമിക് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍.
12. വിശ്വാസയോഗ്യമായ ഇസ്ലാമിക് വെബ്സൈറ്റുകളുടെ വിഷയാടിസ്ഥാനത്തിലുള്ള ഡയറക്ടറി.
13. പഠനാര്‍ഹമായ ഇസ്ലാമിക ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍, പഠനങ്ങള്‍, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററികള്‍, ഫിലിമുകള്‍, ഗാനങ്ങള്‍, പ്രസന്റേഷനുകള്‍, ഫോട്ടോസ്, സോഫ്റ്റുവെയറുകള്‍ തുടങ്ങിയവയുടെ സൌജന്യമായ ഡൌണ്‍ലോഡിങ്ങ്.
14. സന്ദര്‍ഷകര്‍ക്ക് ഇസ്ലാമുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുവാനുള്ള സൌകര്യം.
15. ലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്ന ഇസ്്ലാമിക വിഷയങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനുള്ള സൌകര്യം.
16. യൂനീക്കോട് ഫോണ്ട്: മലയാളത്തില്‍ ഫോണ്ട് പ്രശ്നമില്ലാതെ എവിടെനിന്ന് വേണമെങ്കിലും ഉപയോഗിക്കാം.

ഭാവി പരിപാടികള്‍

ഓണ്‍ലൈന്‍ ഫത്വാ സംവിധാനം
ഓണ്‍ലൈന്‍ ഇസ്ലാമിക് ബുക്സ്/ സി.ഡി മാര്‍ക്കറ്റിംങ്ങ്
ഇസ്ലാമിക് സര്‍ച്ച് എഞ്ചിന്‍
ഇസ്ലാം പാഠശാല ഇംഗ്ളീഷ് പതിപ്പ്
ഇസ്ലാമിക് സോഫ്റ്റ് വെയറുകളുടെ നിര്‍മാണം
ഇസ്ലാമിക് ഡോക്യുമെന്ററികളുടെ നിര്‍മാണം

അണിയറ ശില്പ്പികള്

ദഅ് വാ മേഖലയില് സ്തുത്യര്ഹമായ സേവനങ്ങളര്പ്പിച്ചു കൊണ്ടിരിക്കുന്ന അസ്ഹറുല് ഉലൂം ഇസ്ലാമിക് കോംപ്ലക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്.
ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന് മര്ഹും ഡോ.മുഹ്യുദ്ധീന് ആലുവായിയുടെ നേത്യത്വത്തില് രൂപം കൊണ്ട അസ്ഹറുല് ഉലൂം ചാരിറ്റബിള് ട്രസ്റ്റാണ് മഹത്തായ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ബീജാവാപം നല്കിയത്.
ഇസ്ലാമിക സമൂഹത്തിന്റെ സമഗ്രമായ വളര്ച്ചക്കും വികാസത്തിനും രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ക്ഷേമത്തിനും മോക്ഷത്തിനും സാധ്യമായ സംഭാവനകളര്പ്പിക്കാന് പ്രാപ്തരായ നേതൃഗുണമുള്ള പണ്ഡിതന്മാരെ വാര്ത്തെടുക്കുക എന്ന മുഖ്യ ലക്ഷ്യ ത്തോടെ സ്ഥാപിതമായ അസ്ഹറിന്റെ ചരിത്രത്തിലെ ഒരു ചുവടുവെപ്പാണ് ഈ വെബ്സൈറ്റ്...