Friday, 7 October 2011

ഇസ്ലാം പാഠശാല കാലത്തിന്റെ അനിവാര്യത - ഇ.ടി.മുഹമ്മദ് ബഷീര്‍



ആലുവ: വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്ത് മാധ്യമങ്ങളില്‍ ഇസ്ലാമിനെ സംബന്ധിച്ച വിഷയങ്ങള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നുണ്ടെങ്കിലും അതില്‍ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കുന്നത് ശ്രമകരമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇസ്ലാമിന്റെ പേരില്‍ നിരവധ വെബ്സൈറ്റുകളുണ്ട്. പക്ഷേ, പലതിലും ലഭിക്കുന്നത് തെറ്റായ വിവരങ്ങള്‍. ഇത്തരം സൈറ്റുകള്‍ തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ കാലത്തിന്റെ ആവശ്യകതയാണ് ഇസ്ലാം പാഠശാല ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തിലെ സമ്പൂര്‍ണ ഇസ്ലാമിക വെബ്സൈറ്റായ ഇസ്ലാം പാഠശാല (www.islampadasala.com) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ചടി സാഹിത്യങ്ങളില്‍ ഇസ്ലാമിക പ്രാതിനിധ്യം കണ്ടെത്തുക പ്രയാസമായിരുന്നു. കാലം പുരോഗമിച്ചതോടെ ആ നില മാറി. ഇന്ന് എണ്ണപ്പെരുപ്പത്തിനിടെ ശരിയും വ്യാജനും തിരിച്ചറിയാനാണ് പ്രയാസം - ഇ.ടി. കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ആരെന്ന് സഹോദര വിഭാഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കേണ്ടത് ബഹുസ്വര സമൂഹത്തില്‍ ഓരോ വിഭാഗത്തിന്റെയും ബാധ്യതയാണെന്നും ഇസ്ലാമിനെക്കുറിച്ചറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ തുറന്ന വാതിലാണ് ഈ വെബ്സൈറ്റെന്നും ഇസ്ലാം പാഠശാലയുടെ അനുബന്ധസൈറ്റായ ഖുര്‍ആന്‍ പാഠശാല ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു.
ചാലക്കല്‍ അസ്ഹറുല്‍ ഉലൂം ഇസ്ലാമിക് കോളജില്‍ നടന്ന പരിപാടിയില്‍ അസ്ഹറുല്‍ ഉലൂം ചാരിറ്റബില്‍ ട്രസ്റ് ചെയര്‍മാന്‍ എം.എ.മൂസ അധ്യക്ഷത വഹിച്ചു.
മറ്റ് അനുബന്ധ സൈറ്റുകളായ ഹജ്ജ് പാഠശാല അന്‍വര്‍ സാദാത്ത് എം.എല്‍.എ(ആലുവ)യും അറബി പാഠശാല പുല്ലേപ്പടി സലഫി മസ്ജിദ് ഇമാം സ്വലാഹുദ്ദീന്‍ മദനിയും വനിതാ പാഠശാല കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ടി.പി.ജമീലയും ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ അംഗം കെ.കെ.അബൂബക്കര്‍, കീഴ്മാട് ഡോണ്‍ ബോസ്കോ കോളേജ് ഡയറക്്ടര്‍ ഡോ. അലക്സ് കളത്തില്‍ക്കാട്ടില്‍, ഡി.കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, കൊയിലാണ്ടി ബദരിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ.യൂസുഫ് നദ്വി, കേരള സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാന്‍, ഫോറം ഫോര്‍ ഫെയ്ത് ആന്‍ഡ് ഫ്രട്ടേണിറ്റി ചെയര്‍മാന്‍ കെ.വി.മുഹമ്മദ് സക്കീര്‍, ഇന്‍ഫോ മാധ്യമം എഡിറ്റര്‍ വി.കെ.അബ്ദു, പെരുമ്പാവൂര്‍ മക്കാ മസ്ജിദ് ഇമാം കെ.എ.യൂസഫ് ഉമരി, സി.എച്ച് അബ്ദുറഹീം, ഡോ.കെ.കെ.ഉസ്മാന്‍,കെ.എ.മുഹ്യിദ്ദീന്‍ മദനി, വി.എ.ഇബ്രാഹിംകുട്ടി, കുഞ്ഞുമുഹമ്മദ് പുലവത്ത്, ശക്കീര്‍ മുഹമ്മദ് നദ്വി, കെ.എം.അഷ്റഫ്, റഷാദ് ആലുവ എന്നിവര്‍ സംസാരിച്ചു.
ഇസ്ലാം പാഠശാല ചീഫ് കോ ഓഡിനേറ്റര്‍ റഷാദ് ആലുവക്ക് ടി.ആരിഫലി ഉപഹാരം നല്‍കി. കലൂര്‍ ദഅ്വ മസ്ജിദ് ഇമാം ബഷീര്‍ മുഹ്യിദ്ദീന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ഇസ്ലാം പാഠശാല ചെയര്‍മാന്‍ പി.കെ.മുഹമ്മദ് സ്വാഗതവും എഡിറ്റര്‍ അബ്ദുല്‍ ഹഫീദ് നദ്വി നന്ദിയും പറഞ്ഞു.

Friday, 14 January 2011

about islam padasala islamic web site

‘Islam Padasala’(islampadasala.net) is a Malayalam website, introduces Islam very comprehensively in Malayalam language. This website is managed by Azharul uloom Islamic complex, Aluva, Kerala.Azharul uloom is a famous islamic institution in central kerala,founded by world renowned islamic scholar Dr.muhiadeen Alwaye.You can get more informations about Dr.muhiadeen Alwaye from this link http://mohiaddinalwaye.com/html/life_history.html . In this website there are facilities for clearing doubts about Islam and learning Arabic and Urdu languages. In our website there is a special programme for learning Quran deeply called ‘Fahmul Quran’.It will also handle almost all topics related to Islam. We hope that this site will be extremely helpful for all who know Malayalam language including women and children.We hope that in future we can make this web site available in English language also.

Visit:http://islampadasala.blogspot.com/