Sunday, 12 December 2010

ഇസ്ലാം പാഠശാല ഓഫീസ് ഉദ്ഘാടനം



ആലുവ: ' ഇസ്ലാം പാഠശാല ' ഇസ്ലാമിക് വെബ്സൈറ്റിന്റെ ഓഫീസ് ഉദ്ഘാടനം അസ്ഹറുല്‍ ഉലൂം ഇസ്ലാമിക് കോംപ്ളക്സില്‍ വെച്ച് നടന്നു. സിജി ദുബൈ ഡയറക്ടറും സ്പെക് കണ്‍സഷന്‍ കമ്പനി എം.ഡിയുമായ സിറാജ് ഹസന്‍ എഞ്ചിനീയര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഇസ്ലാമുമായി ബന്ധപ്പെട്ട ഏതുവിഷയത്തിലും അവലംബിക്കാന്‍ കഴിയുന്നതോടൊപ്പം ഖുര്‍ആന്‍, അറബി ഭാഷ, ഉര്‍ദു ഭാഷ എന്നിവ ഓണ്‍ലൈനായി പഠിക്കുവാനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ മലയാള വെബ്സൈറ്റ് താമസിയാതെതന്നെ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഉദ്ഘാടന ശേഷം നടന്ന പൊതുയോഗത്തില്‍ അസ്ഹര്‍ ചാരിറ്റബിള്‍ ട്രസ്ററ് ചെയര്‍മാന്‍ മുസക്കുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. വെബ്സൈറ്റ് ഡയറക്ടര്‍ എം.എം.അബ്ദുര്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു. വെബ്സൈറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ റഷാദ് ആലുവ സൈറ്റിനെ പരിചയപ്പെടുത്തി. ഉദ്ഘാടകന്‍ സിറാജ് ഹസന്‍ എഞ്ചിനീയര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി.എം.ഇബ്രാഹിം കുട്ടി, വെബ്സൈറ്റ് ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹഫീള് കൊച്ചി, അസ്ഹര്‍ ഉലൂം ഇസ്്ലാമിക് കോംപ്ളക്സ് വൈസ് പ്രിന്‍സിപ്പാള്‍ അഷറഫലി അസ്ഹരി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.മുനീബ് ഹുസൈന്‍ ഖുര്‍ആനില്‍ നിന്നും കോളേജ് ഡയറക്ടര്‍ അബ്ദുര്‍റഷീദ് മദീനി സമാപനവും നടത്തി.

No comments:

Post a Comment