ABOUT ISLAMPADASALA

ഇസ്ലാം പാഠശാല . കോം

            വിവരവും വിജ്ഞാനവും സാങ്കേതിക വിദ്യയുടെ ഉടയാടകളണിഞ്ഞു മുന്നോട്ടു പോകുന്ന കാലം. ടെക്നോളജിയുടെ സാധ്യതകള് സങ്കല്പ്പാതീതമായി വികസിക്കുകയും വിവര വിനിമയത്തിന് നൂതനമായ വഴികള് വെട്ടിതുറക്കപ്പെടുകയും ചെയ്തിരിക്കുന്നു.
            ആശയ പ്രചരണത്തിനുള്ള ശക്തമായ മാധ്യമമായി മാറിയിരിക്കുകയാണ് ഇന്റെര്നെറ്റ് . അതിന്റെ സാധ്യതകള് അപരിമേയമത്രെ. അതേ സമയം സകല വിധ തിന്മകളുടെയും വിളനിലമായിക്കൊണ്ടിരിക്കുന്ന ഈ മാധ്യമം ഇസ്ലാമിനെതിരെയുള്ള കുപ്രചരണങ്ങളുടെ ഏറ്റവും വലിയ ആയുധമായി മാറിയിരിക്കുന്നു എന്നതാണ് ഏറെ ദുഖകരം.
            ഇസ്ലാമിനെക്കുറിച്ചുള്ള വെബ് സൈറ്റുകള് ഇന്റെര്നെറ്റില് ലഭ്യമാണെങ്കിലും അവയില് പലതും അപൂര്ണമോ വ്യാജമോ ആണ്. മലയാളത്തിലാണെങ്കില് ഇസ്ലാമിനെ പൂര്ണരൂപത്തില് പരിജയപ്പെടുത്തുന്ന സൈറ്റുകള് വളരെ വിരളമാണ്. എന്നല്ല തീരെ ഇല്ലാ എന്നുതന്നെ പറയാം. എന്നാല് ഇന്റെര്നെറ്റുമായി ബന്ധപ്പെടുന്ന പുതിയ തലമുറയിലെ ധാരാളമാളുകള് തുറന്ന മനസോടുകൂടി ഇസ്ലാമിനെ തേടിക്കൊണ്ടിരിക്കുന്നു. ഇവിടെ നമുക്ക് മാറിനില്ക്കാന് കഴിയില്ല. കാലോചിതമായി ലോകത്തിന്റെ മുന്നില് ഇസ്ലാമിനെ സമര്പ്പിക്കേണ്ടത് ഓരോ മുസ്ലീമിന്റെയും ബാധ്യതയാണ്. 
            ഈ യൊരു പശ്ചാത്തലത്തില് സൈബര് മേഖലയിലെ സാധ്യതകളെ മുന്നില് കണ്ടുകൊണ്ട് ഇസ്ലാം പാഠശാല എന്ന പേരില് ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു ഇസ്ലാമിക് വെബ്സൈറ്റിന് രൂപം നല്കുകയാണ്. ഇതിന്റെ നിര്മാണം പൂര്ത്തിയായാല് ഇരുട്ടില് തപ്പുന്ന അനേകായിരങ്ങള്ക്ക് വെളിച്ചം കാണിച്ചുകൊടുക്കാന് നമുക്ക് സാധിക്കും (ഇന്ശാഅല്ലാഹ്). അല്ലാഹുവിന്റെ അടുക്കല് അളവറ്റ പ്രതിഫലം ലഭിക്കുന്ന ഈ മഹാ സംരംഭത്തിന് നിങ്ങളുടെ സഹകരണവും പ്രാര്ത്ഥനയും ഞങ്ങള് പ്രതീക്ഷിക്കുന്നു.

സവിശേഷതകള്

1 മലയാള  ഭാഷയില് ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്നു.

2 ഇസ്ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്ക്കും വിമര്ശനങ്ങള്ക്കും പ്രമുഖ പണ്ഡിതര് മറുപടി നല്കുന്നു.

3 ലോകത്തിലെ ഇസ്ലാമിക ചലനങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

4 സക്കാത്ത്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുയര്ന്നു വരുന്ന നൂതനപ്രശ്നങ്ങള്ക്ക് പ്രായോഗികമായ പരിഹാരം നിര്ദേശിക്കുന്നു.

5 അറബി, ഉര്ദു തുടങ്ങിയ ഭാഷകള് വളരെ എളുപ്പത്തില് പഠിക്കുന്നതിന് സഹായകമാകുന്ന ഓന് ലൈന് ക്ലാസ് റൂമുകള്.

6 ഖുര്ആന് വ്യാക്യാനസഹിതം പഠിക്കാന് സഹായകമായിട്ടുള്ള ഓന് ലൈന് ഖുര്ആന് സ്റ്റഢീസെന്റെര്.

7 ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിശതമായ വിവരണങ്ങള്..

8 കുട്ടികള്ക്കും , വനിതകള്ക്കും പ്രതേക സെക്ഷനുകള്... 

9 ഓരോ വിശയത്തിനു കീഴിലും അതുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പുകള്.. കൂടുതല് വായനക്ക് സഹായകമാകുന്ന മലായളപുസ്തകങ്ങളും നൂറുകണക്കിന് പഠനങ്ങളും ലേഖനങ്ങളും, പ്രസ്തുതവിശയവുമായി ബന്ധപ്പെട്ട വീഢിയോ ക്ലിപ്പുകള്, ഓഡിയോ പ്രഭാഷണങ്ങള്, ഫോട്ടോസ്, സോഫ്റ്റ് വെയറുകള്, പ്രസന്റെഷന്സ്, വിശ്വാസ യോഗ്യമായ വെബ്സൈറ്റുകളിലേക്കുള്ല ലിങ്കുകള്... എന്നിവയുടെ വിപുലമായ കളക്ഷന്...

10 വിശ്വാസ യോഗ്യമായ ഇസ്ലാമിക് വെബ് സൈറ്റുകളുടെ വിഷയാടിസ്ഥാനത്തിലുള്ള ഡയറക്ടറി.

11 പഠനാര്ഹമായ ഇസ്ലാമിക ഗ്രന്ഥങ്ങളുടെയും പ്രഭാഷണങ്ങളുടെയും ഡോക്യുമെന്റെറികളുടെയും ഫോട്ടോ ആല്ബങ്ങളുടെയും പ്രസന്റെഷനുകളുടെയും ഡൌണ് ലോഡിങ്ങ്..

12 ആകര്ഷകമായ ലേഔട്ട് ഡിസൈനിങ്ങ്..

അണിയറ ശില്പ്പികള്

ദഅ് വാ മേഖലയില് സ്തുത്യര്ഹമായ സേവനങ്ങളര്പ്പിച്ചു കൊണ്ടിരിക്കുന്ന അസ്ഹറുല് ഉലൂം ഇസ്ലാമിക് കോംപ്ലക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്.
            ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന് മര്ഹും ഡോ.മുഹ്യുദ്ധീന് ആലുവായിയുടെ നേത്യത്വത്തില് രൂപം കൊണ്ട അസ്ഹറുല് ഉലൂം ചാരിറ്റബിള് ട്രസ്റ്റാണ് മഹത്തായ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ബീജാവാപം നല്കിയത്.
             ഇസ്ലാമിക സമൂഹത്തിന്റെ സമഗ്രമായ വളര്ച്ചക്കും വികാസത്തിനും രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ക്ഷേമത്തിനും മോക്ഷത്തിനും സാധ്യമായ സംഭാവനകളര്പ്പിക്കാന് പ്രാപ്തരായ നേതൃഗുണമുള്ള പണ്ഡിതന്മാരെ വാര്ത്തെടുക്കുക എന്ന മുഖ്യ ലക്ഷ്യ ത്തോടെ സ്ഥാപിതമായ അസ്ഹറിന്റെ ചരിത്രത്തിലെ ഒരു ചുവടുവെപ്പാണ് ഈ വെബ്സൈറ്റ്...